Saturday, 6 October 2018

ആചാര്യ MISSION LDC 2020 - 5

MISSION LDC 2020



താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിനു ഉദാഹരണമായി വരുന്ന പദം ഏതു? (LDC  TVM,  MPM 2017)

A എണ്ണം
B കള്ളം
C മണ്ടത്തം
D പിടിത്തം

Ans C മണ്ടത്തം


നാമങ്ങളിൽ നിന്നോ, വിശേഷണങ്ങളിൽ നിന്നോ നാമങ്ങൾ ഉണ്ടാകാനുള്ള പ്രത്യയമാണ് തദ്ധിതം.

ഉദാഹരണം : മൃദുത്വം,  ബുദ്ധിമാൻ ,  ദാശരഥി,

തദ്ധിതം 4 തരമാണുള്ളത്

1 തന്മാത്ര തദ്ധിതം

ഒരു ധർമ്മിയിൽ നിന്നും ഒരു ധർമ്മത്തിൽ ഉൾപ്പെട്ട അംഗങ്ങളെ മാത്രം തെരഞ്ഞെടുത്തു വേർപെടുത്തി ഒറ്റയായി കാണിക്കുന്നതിനെയാണ് തന്മാത്ര എന്ന് പറയുന്നത്

ഉദാ : സൗന്ദര്യം

ഈ നാമം സുന്ദര ശബ്ദത്തിന്റെ പ്രവർത്തിയുമായി ബന്ധപ്പെട്ട ഒരു ധർമ്മത്തെ മാത്രം ചൂണ്ടി കാണിക്കുന്നു.

* തന്മാത്ര തദ്ധിതത്തിനു 4 പ്രത്യേയം ഉണ്ട്. അവ ഏതൊക്കെ?

* മ,  ത്തം,  തനം,  തരം

* മ

ഉദാ : പുതു - പുതുമ
          ആൺ  - ആണ്മ
          ചെറു     - ചെറുമ

* ത്തം

ഉദാ :   മടയൻ - മടയത്തം
            മണ്ടൻ  - മണ്ടത്തം
           

* തനം

ഉദാ :  കള്ളൻ  - കള്ളത്തനം
വേണ്ട - വേണ്ടാത്തനം

* തരം

ഉദാ :

മുട്ടാളൻ - മുട്ടാളത്തരം

2 തദ്വിത് തദ്ധിതം

അതുള്ളതു,  അതിലുള്ളത്,  അവിടെ നിന്നും വരുന്നത്  തുടങ്ങിയ അർത്ഥത്തിൽ  സൂചിപ്പിക്കുന്നതാണ് തദ്വിത് തദ്ധിതം

ഇതിന്റെ പ്രത്യേയം  അൻ  ആകുന്നു.

ഉദാ  -  മൂപ്പ്  - മൂപ്പൻ
            വടക്ക്  - വടക്കൻ
             നര  - നരയൻ

3 നാമ നിർമ്മായി തദ്ധിതം

നാമംഗം എന്നാൽ പേരെച്ചം. പേരച്ചതോടു അൻ,  അൾ,  തു  എന്നീ ലിംഗ പ്രത്യേയം ചേർന്നു വരുന്നതാണ്  നാമനിർമ്മായി തദ്ധിതം

ഉദാ : നല്ല + അൻ  --> നല്ലവൻ
എന്റെ + അൻ --> എന്റവൻ

4 പൂരണി തദ്ധിതം

സംഖ്യവാചികളായ നാമങ്ങളിൽ നിന്നും ഉണ്ടാകുന്ന നാമങ്ങളാണ് പൂരണി തദ്ധിതം

ഉദാ : ഒന്ന് -  ഒന്നാം
          രണ്ട് - രണ്ടാം
           മൂന്ന് - മൂന്നാം

ഒരുവൻ, ഒരുവൾ, ഇരുവർ  എന്നിവയും ഉദാഹരണങ്ങൾ ആണ്.

Psc previous Questions

1 നാമ നിർമ്മായി തദ്ധിതത്തിനു ഉദാഹരണം?

A കണ്ടവൻ
B ഒന്നാം
C വടക്കൻ
D പഴമ

Ans  A കണ്ടവൻ

2 തദ്വത് തദ്ധിതത്തിനു ഉദാഹരണം ഏത്?

A ഭോഷണം
B മടിയൻ
C ഒന്നാമൻ
D അങ്ങനെ

Ans B മടിയൻ

3 തദ്ധിതത്തെ എത്രയായി തരം തിരിച്ചിരിക്കുന്നതു

A 1
B 2
C 3
D 4

Ans D 4

4 തരം, തനം  എന്നീ പ്രത്യേയം ഏത്  തദ്ധിതത്തിലാണ്?

A തന്മാത്ര തദ്ധിതം
B തദ്വിത് തദ്ധിതം
C നാമ നിർമ്മായി തദ്ധിതം
D പൂരണി തദ്ധിതം

Ans A തന്മാത്ര തദ്ധിതം


6 comments:

ആചാര്യ MISSION LDC 2020 - 5

MISSION LDC 2020 താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിനു ഉദാഹരണമായി വരുന്ന പദം ഏതു? (LDC  TVM,  MPM 2017) A എണ്ണം B കള്ളം C മണ്ടത...