Wednesday, 26 September 2018

ആചാര്യ MISSION LDC 2020 - 1


1.  ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം  ആരുടേതാണ്? ( LDC KNR, EKM 2017)

A  അമൃത ഷെർഗിൽ       B അബനീന്ദ്രനാഥ ടാഗോർ 
C നന്ദലാൽ ബോസ്   D രാജാരവിവർമ്മ 

Ans : നന്ദലാൽ ബോസ് 

* ഇന്ത്യൻ ചിത്രകലയുടെ പിതാവ്? 

നന്ദലാൽ ബോസ് 

* ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത്? 

നന്ദലാൽ ബോസ് 

* സതി എന്ന പ്രശസ്ത ചിത്രം വരച്ചത്? 

നന്ദലാൽ ബോസ് 

* രാജാക്കന്മാർക്കിടയിലെ ചിത്രകാരൻ,  ചിത്രജാരന്മാർക്കിടയിലെ രാജാവ് എന്നറിയപ്പെടുന്നത്? 

രാജാരവിവർമ്മ 

* ചിത്രമെഴുത്തു കോയി തമ്പുരാൻ എന്നറിയപ്പെടുന്നത്? 

രാജാരവിവർമ്മ 

* രാജ രവിവർമ്മയുടെ പ്രശസ്തമായ ചിത്രങ്ങളാണ്? 

ഹംസദമയന്തി,  നളദമയന്തി,  വിളക്കേന്തിയ വനിത,  മുല്ലപ്പൂ ചൂടിയ നായർ വനിത,  ശകുന്തള 

* ഭാരതമാതാ എന്ന ചിത്രം വരച്ചത്

അബനീന്ദ്രനാഥ ടാഗോർ 

* കൽക്കത്തയിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത്? 

അബനീന്ദ്രനാഥ ടാഗോർ 

* ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത്?

അമൃത ഷെർഗിൽ 

* അമൃത ഷെർഗിലിന്റെ പ്രധാന രചനകൾ? 

ത്രീ ഗേൾസ്,  റ്റു എലിഫന്റ്സ്,  റെഡ് ക്ലേ എലിഫന്റ്,  

* ഇന്ത്യയുടെ പിക്കാസോ എന്നറിയപ്പെടുന്നത്? 

എം എഫ് ഹുസൈൻ 

* നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്? 

എം എഫ് ഹുസ്സൈൻ 

* എം എഫ് ഹുസ്സൈന്റെ പ്രശസ്തമായ ചിത്രങ്ങൾ? 

മദർ തെരേസ,  ശിവനടരാജ്,  മദർ ഇന്ത്യ,  ഗജഗാമിനി 

* അഞ്ജലി ഇളമേനോന്റെ പ്രശസ്തമായ ചിത്രങ്ങൾ? 

റെഫ്യൂജി,  യാത്ര,  മാജിക്കൽട്വിസ്ററ്, ദി മജീഷ്യൻ സ്റ്റോറി

* ജെമിനി റോയ് യുടെ പ്രശസ്തമായ ചിത്രങ്ങൾ?

മദർ ആൻറ് ചൈൽഡ്,  സർപ്രൈസ്,  വാരിയർ കിംഗ്,  ക്യാറ്റ് ആൻഡ് ലോബ്സ്റ്റർ 

* ടി കെ പത്മിനിയുടെ ചിത്രമാണ്? 

ഗ്രോത്ത്,  ഡ്രീം ലാൻഡ്,  വിമൻ, 

* കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്? 

കെ സി എസ് പണിക്കർ 

* തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തു ചോളമണ്ഡലം എന്ന കലാഗ്രാമം സ്ഥാപിച്ച ചിത്രകാരൻ? 

കെ സി എസ് പണിക്കർ 

* കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആർട്സ് ഗാലറി ചിത്രകൂടം സ്ഥാപിച്ചത്?  

സി എൻ കരുണാകരൻ 

*  സി എൻ കരുണാകരന്റെ പ്രശസ്തമായ ചിത്രം? 

ട്രൈബൽ വിച്ചസ് 

******************

തയ്യാറാക്കിയത്  team ആചാര്യ, 9846119485

15 comments:

ആചാര്യ MISSION LDC 2020 - 5

MISSION LDC 2020 താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിനു ഉദാഹരണമായി വരുന്ന പദം ഏതു? (LDC  TVM,  MPM 2017) A എണ്ണം B കള്ളം C മണ്ടത...