Saturday, 6 October 2018

ആചാര്യ MISSION LDC 2020 - 5

MISSION LDC 2020



താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിനു ഉദാഹരണമായി വരുന്ന പദം ഏതു? (LDC  TVM,  MPM 2017)

A എണ്ണം
B കള്ളം
C മണ്ടത്തം
D പിടിത്തം

Ans C മണ്ടത്തം


നാമങ്ങളിൽ നിന്നോ, വിശേഷണങ്ങളിൽ നിന്നോ നാമങ്ങൾ ഉണ്ടാകാനുള്ള പ്രത്യയമാണ് തദ്ധിതം.

ഉദാഹരണം : മൃദുത്വം,  ബുദ്ധിമാൻ ,  ദാശരഥി,

തദ്ധിതം 4 തരമാണുള്ളത്

1 തന്മാത്ര തദ്ധിതം

ഒരു ധർമ്മിയിൽ നിന്നും ഒരു ധർമ്മത്തിൽ ഉൾപ്പെട്ട അംഗങ്ങളെ മാത്രം തെരഞ്ഞെടുത്തു വേർപെടുത്തി ഒറ്റയായി കാണിക്കുന്നതിനെയാണ് തന്മാത്ര എന്ന് പറയുന്നത്

ഉദാ : സൗന്ദര്യം

ഈ നാമം സുന്ദര ശബ്ദത്തിന്റെ പ്രവർത്തിയുമായി ബന്ധപ്പെട്ട ഒരു ധർമ്മത്തെ മാത്രം ചൂണ്ടി കാണിക്കുന്നു.

* തന്മാത്ര തദ്ധിതത്തിനു 4 പ്രത്യേയം ഉണ്ട്. അവ ഏതൊക്കെ?

* മ,  ത്തം,  തനം,  തരം

* മ

ഉദാ : പുതു - പുതുമ
          ആൺ  - ആണ്മ
          ചെറു     - ചെറുമ

* ത്തം

ഉദാ :   മടയൻ - മടയത്തം
            മണ്ടൻ  - മണ്ടത്തം
           

* തനം

ഉദാ :  കള്ളൻ  - കള്ളത്തനം
വേണ്ട - വേണ്ടാത്തനം

* തരം

ഉദാ :

മുട്ടാളൻ - മുട്ടാളത്തരം

2 തദ്വിത് തദ്ധിതം

അതുള്ളതു,  അതിലുള്ളത്,  അവിടെ നിന്നും വരുന്നത്  തുടങ്ങിയ അർത്ഥത്തിൽ  സൂചിപ്പിക്കുന്നതാണ് തദ്വിത് തദ്ധിതം

ഇതിന്റെ പ്രത്യേയം  അൻ  ആകുന്നു.

ഉദാ  -  മൂപ്പ്  - മൂപ്പൻ
            വടക്ക്  - വടക്കൻ
             നര  - നരയൻ

3 നാമ നിർമ്മായി തദ്ധിതം

നാമംഗം എന്നാൽ പേരെച്ചം. പേരച്ചതോടു അൻ,  അൾ,  തു  എന്നീ ലിംഗ പ്രത്യേയം ചേർന്നു വരുന്നതാണ്  നാമനിർമ്മായി തദ്ധിതം

ഉദാ : നല്ല + അൻ  --> നല്ലവൻ
എന്റെ + അൻ --> എന്റവൻ

4 പൂരണി തദ്ധിതം

സംഖ്യവാചികളായ നാമങ്ങളിൽ നിന്നും ഉണ്ടാകുന്ന നാമങ്ങളാണ് പൂരണി തദ്ധിതം

ഉദാ : ഒന്ന് -  ഒന്നാം
          രണ്ട് - രണ്ടാം
           മൂന്ന് - മൂന്നാം

ഒരുവൻ, ഒരുവൾ, ഇരുവർ  എന്നിവയും ഉദാഹരണങ്ങൾ ആണ്.

Psc previous Questions

1 നാമ നിർമ്മായി തദ്ധിതത്തിനു ഉദാഹരണം?

A കണ്ടവൻ
B ഒന്നാം
C വടക്കൻ
D പഴമ

Ans  A കണ്ടവൻ

2 തദ്വത് തദ്ധിതത്തിനു ഉദാഹരണം ഏത്?

A ഭോഷണം
B മടിയൻ
C ഒന്നാമൻ
D അങ്ങനെ

Ans B മടിയൻ

3 തദ്ധിതത്തെ എത്രയായി തരം തിരിച്ചിരിക്കുന്നതു

A 1
B 2
C 3
D 4

Ans D 4

4 തരം, തനം  എന്നീ പ്രത്യേയം ഏത്  തദ്ധിതത്തിലാണ്?

A തന്മാത്ര തദ്ധിതം
B തദ്വിത് തദ്ധിതം
C നാമ നിർമ്മായി തദ്ധിതം
D പൂരണി തദ്ധിതം

Ans A തന്മാത്ര തദ്ധിതം


Thursday, 4 October 2018

ആചാര്യ MISSION LDC 2020 -4



*ഇന്ത്യ ഗവണ്മെന്റ് നു ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി? ( LDC KLM, TSR, KSGD 2017)

A വിൽപ്പന നികുതി 
B എക്സൈസ് നികുതി 
C തൊഴിൽ നികുതി 
D വാഹന നികുതി 

Ans B എക്സൈസ് നികുതി (PSC യുടെ ഉത്തരം )

പുതിയ കണക്ക് അനുസരിച്ചു - കോർപ്പറേറ്റ് തീരുവ 

Q കേന്ദ്ര സംസ്ഥാന സർക്കാരിന്റെ മുഖ്യ വരുമാന മാർഗം? 

നികുതികൾ 

Q നികുതിയെ കുറിച്ച് പാമർശിക്കുന്ന പ്രാചീന ഇന്ത്യൻ കൃതി? 

അർത്ഥശാസ്ത്രം,  മനുസ്മ്രിതി 

Q  നികുതിയെ പ്രതിപാദിക്കുന്ന അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന മുദ്രാവാക്യം? 

"പ്രധിനിധ്യമില്ലാതെ നികുതി ഇല്ല "

Q ലോകത്തിൽ ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം? 

ഈജിപ്ത് 

Q ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം? 

ബെൽജിയം 

Q ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം? 

ജപ്പാൻ 

Q ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം? 

ന്യൂസീലൻഡ് 

Q ലോകത്തിൽ ആദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം? 

ഡെന്മാർക്ക് 

Q ലോകത്തിൽ ആദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം? 

ചൈന 

Q നികുതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ? 

ആർട്ടിക്കിൾ  265

Q  പ്രത്യക്ഷ നികുതിക്ക് ഉദാഹരണം? 

1 ആദായ നികുതി 
2 വാഹന നികുതി 
3 തൊഴിൽ നികുതി 
4 ഭൂനികുതി 
5 കെട്ടിട നികുതി 
6 പരസ്യ നികുതി 

Q പരോക്ഷ നികുതിക്ക് ഉദാഹരണം? 

1 എക്സൈസ് നികുതി 
2 വിനോദ നികുതി 
3 വിൽപ്പന നികുതി 


Q സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗം 

വിൽപ്പന നികുതി 

Q തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവ അടയ്‌ക്കേണ്ടത്? 

പഞ്ചായത്ത് ഓഫീസിൽ 

Q ഭൂനികുതി അടക്കേണ്ടത്? 

വില്ലേജ് ഓഫീസിൽ 

Q നഗരത്തിൽ ഇറക്കുമതി ചെയ്യുന്ന സാധനത്തിനുമേൽ ചുമത്തുന്ന നികുതി 

ഒക്ടറോയ് ( octroi)

Q octroi പിരിക്കാനുള്ള അധികാരം 

തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക്ക് 

Q മുനിസിപ്പാലിറ്റിയുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗം 

ഒക്ടറോയ് 

Q ഒക്ടറോയ് നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 

മഹാരാഷ്ട്ര 

Q പഞ്ചായത്തുകളുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗം 

കെട്ടിട നികുതി 


Q ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്? 

1962 ഏപ്രിൽ 1

Q മൂല്യവർധിത നികുതി ( VAT) ഏർപ്പെടുത്തിയ രാജ്യം? 

  ഫ്രാൻസ്  (1954)

Q VAT ഏർപ്പെടുത്തിയ രണ്ടാമത്തെ രാജ്യം? 

ബ്രസീൽ 

Q ഏഷ്യയിൽ ആദ്യമായി VAT ഏർപ്പെടുത്തിയ രാജ്യം? 

ദക്ഷിണ കൊറിയ  ( 1977)

Q ഇന്ത്യയിൽ ആദ്യമായി VAT ഏർപ്പെടുത്തിയ സംസ്ഥാനം? 

ഹരിയാന   ( 2003 ഏപ്രിൽ 1)

Q GST ആരംഭിച്ച ആദ്യ രാജ്യം? 

ഫ്രാൻസ് (1954)

Q GST യുടെ പൂർണ്ണ രൂപം  

GOODS AND SERVICE TAX

Q GST ബിൽ ഇന്ത്യൻ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വ്യക്തി? 

പി ചിദംബരം ( 2005 ൽ )

Q GST യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി നിയമം? 

2016 ലെ 101 -ാം ഭേദഗതി 

Q ഭേദഗതി ബിൽ - 122

Q ഭരണഘടനയിൽ GST യെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? 

ആർട്ടിക്കിൾ  246 A 

Q ആർട്ടിക്കിൾ 279A GST COUNCIL നെ കുറിച്ച് പ്രതിപാദിക്കുന്നു 

Q GST ബിൽ രാജ്യസഭ അംഗീകരിച്ചത്? 

2016 ആഗസ്റ്റ് 3

Q ലോകസഭ അംഗീകരിച്ചത്? 

2016 ഓഗസ്റ്റ് 8

Q രാഷ്‌ട്രപതി ഒപ്പുവെച്ചത്? 

2016 സെപ്റ്റംബർ 8

Q നിലവിൽ വന്നത് 

2017 ജൂലൈ 1

Q GST യുടെ അധ്യക്ഷൻ? 

കേന്ദ്ര ധനമന്ത്രി 

Q GST ഒരു പരോക്ഷ നികുതിയാണ് 

Q GST യുടെ ആപ്തവാക്യം? 

ഒരു രാഷ്ട്രം  ഒരു നികുതി ഒരു വിപണി 

Q GST അംഗീകരിച്ച ആദ്യ സംസ്ഥാനം 

ആസ്സാം 

Q രണ്ടാമത്തെ സംസ്ഥാനം 

ബീഹാർ 

Q 16 മതേ സംസ്ഥാനം - ഒഡീഷ  ( GST നടപ്പിലാക്കാൻ 16 സംസ്ഥാനങ്ങളുടെ അംഗീകാരം വേണം )

Q ഏറ്റവും അവസാനമായി അംഗീകരിച്ച സംസ്ഥാനം 

ജമ്മു കശ്മീർ 

Q GST നടപ്പിലാക്കാൻ ആരംഭിച്ച പദ്ദതി 

പ്രൊജക്റ്റ് സാക്ഷാം



ഈ ക്ലാസ്സിനെ കുറിച്ചുള്ള അഭിപ്രായം comment. ചെയ്യുക.ദേവസ്വം ബോർഡ് LD പരിശീലനത്തിനായി  വാട്സാപ്   9846119485 എന്ന നമ്പറിൽ.... 

Wednesday, 3 October 2018

ആചാര്യ MISSION LDC 2020 - 3







Q.  രോഗപ്രതിരോധ ശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്?  ( LDC TVM,  MPM 2017)

A ചുവന്ന രക്താണുക്കൾ 
B പ്ലേറ്റ്ലെറ്റുകൾ 
C കൊളസ്‌ട്രോൾ 
D ശ്വേത രക്താണുക്കൾ 

Ans D ശ്വേതരക്താണുക്കൾ 

Q  ശരീരത്തിലെ പോരാളി,  കാവൽക്കാരൻ എന്നറിയപ്പെടുന്ന രക്തകോശം ? 

ശ്വേതരക്താണുക്കൾ (WBC)

Q ആന്റിബോഡി ഉല്പാദിപ്പിക്കുന്ന രക്തകോശം? 

ശ്വേതരക്താണുക്കൾ 

Q ആന്റിബോഡി ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു? 

ലിംഫോസൈറ്റ് 

Q HIV വൈറസ് ആക്രമിക്കുന്ന ശ്വേതരക്താണു? 

ലിംഫോസൈറ്റ് 

Q WBC യുടെ പരമാവധി ആയുസ്? 

15 ദിവസം 

Q ശ്വേതരക്താണുക്കൾ കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗം?  

ലുകീമിയ 

Q ശ്വേതരക്താണുക്കൾ കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം? 

ലുക്കോപീനിയ 

Q ശ്വേതരക്താണുക്കൾ  5 തരത്തിൽ ഉണ്ട്. 

1 ന്യൂട്രോഫിൽ 
2 മോണോസൈറ്റ് 
3 ബെസോഫിൽസ് 
4 ലിംഫോസൈറ്റ് 
5 ഈസിനോഫിൽ 

Q.  ശരീരത്തിലെ രക്ത കോശങ്ങളാണ് 

1 ചുവന്ന രക്താണുക്കൾ 
2 വെളുത്ത രക്താണുക്കൾ 
3 പ്ലേറ്റ്ലെറ്റുകൾ 

Q രക്ത കോശങ്ങളുടെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്നത്? 

ഹീമോപോയിസസ് 

Q രക്തകോശങ്ങളുടെ എണ്ണം മനസിലാക്കുന്നതിന് ഉപയോഗിക്കുന്നത്? 

ഹീമോസൈറ്റോ മീറ്റർ 

Q എറിത്രോസൈറ്റുകൾ എന്നറിയപ്പെടുന്നത്? 

ചുവന്ന രക്താണുക്കൾ ( RBC)

Q RBC യുടെ ആയുസ്സ് 

120 ദിവസം 

Q ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവിശ്യമായ വിറ്റാമിനുകൾ 

B12,  B9

Q RBC യുടെ ആധിക്യം മൂലമുണ്ടാകുന്ന രോഗം? 

പോളിസൈത്തീമിയ 

Q RBC യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? 

അനീമിയ 

Q മർമ്മം ഇല്ലാത്ത കോശങ്ങളാണ്? 

അരുണരക്താണുക്കൾ,  പ്ലേറ്റ്ലെറ്റുകൾ 

Q അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?  

പ്ലീഹ 

Q ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത്? 

പ്ലീഹ 

Q രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശം? 

പ്ലേറ്റ്ലറ്റുകൾ 

Q നിറമില്ലാത്ത രക്തകോശം? 

പ്ലേറ്റ്ലറ്റുകൾ 

Q പ്ലേറ്റ് ലറ്റുകളുടെ പരമാവധി ആയുസ്? 

4- 5 days 

Q രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം? 

3- 6 മിനിറ്റ് 

Q രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം? 

വിറ്റാമിൻ കെ 

Q രക്തം കട്ടപിടിക്കാൻ ആവിശ്യമായ ധാതു? 

കാൽസ്യം 

Q രക്തം കട്ടപിടിക്കാൻ ആവിശ്യമായ എൻസൈം? 

ത്രോമ്പോകൈനേസ് 


ഈ പൊതുവിജ്ഞാനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം  comment ചെയ്യുക.

Tuesday, 2 October 2018

ആചാര്യ MISSION LDC 2020 - 2

ഇന്ന് നമ്മൾ ENGLISH ലെ ഒരു ചോദ്യമാണ് നോക്കുന്നത്?

1.  This is the man ---------- pocket was picked. (LDC Bill collecter 2015)

A Whom
B which
C Who
D Whose

Ans D whose

--------- നു ശേഷമുള്ള ഭാഗമാണ് നോക്കേണ്ടത്. Dash നു ശേഷം  sentence passive voice ( object + Auxillary verb + V3 ) form ൽ ആണെങ്കിൽ Relative Pronoun Whose ഉപയോഗിക്കണം

ഓർത്തു വെക്കുക  ഈ structure

Subject + _______ + object + Auxillary verb + V3   ---->  Whose

Psc പരീക്ഷയ്ക്ക് whose ഉത്തരമായി വന്ന ചോദ്യങ്ങൾ പരിചയപ്പെടാം

1. 1 Babu -----------parents are both teachers,  won first prizein the competition( LDC pkd 2007)

A His
B of whose
C whom
D whose

Ans whose

1. 2  is that the man --------- motor bike has been stolen?  ( Ldc TSR 2005)

A Who
B That
C Whose
D Whom

Ans Whose

1. 3 Picasso is a painter ---------- paintings are well known( LDC Idukki 2005)

A Which
B Whose
C That
D of which

Ans whose

1. 4  France is a Country ------- wine is faimous

A Whose
B Whom
C Which
D Who

Ans Whose

1.5 This is the man -------- purse was lost in the bus

A who
B whom
C which
D whose

Ans D whose

The Ganga is a river -------- water is Considered holy by the Hindus

A who
B whose
C which
D that

Ans whose

രാജ്യങ്ങൾ, നദികൾ എന്നിവയ്‌ക്കൊപ്പം whose എന്ന relative pronoun ഉപയോഗിക്കുന്നു.


English ൽ grammar നും Vocabullary ക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്. Psc പരീക്ഷയ്ക്ക് ചോദിച്ച ഒരു vocabullary എടുക്കാം ഇനി

2  ------------ of Flowers ( LDC KLM, TSR, KSGD 2017)

A Garland
B swarms
C herd
D Cluster

Ans A garland

A bouquet of flowers എന്നും പറയും

ചില collective noun നോക്കാം

* An army of Ants

* An army of Frogs

* An army of Caterpillers

* An Army of Soldiers

* An atlas of maps

* An ambuish of tigers

* An anthology of poems

നിങ്ങളുടെ അഭിപ്രായം  താഴെ comment ബോക്സിൽ അയക്കുക.

Wednesday, 26 September 2018

ആചാര്യ MISSION LDC 2020 - 1


1.  ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം  ആരുടേതാണ്? ( LDC KNR, EKM 2017)

A  അമൃത ഷെർഗിൽ       B അബനീന്ദ്രനാഥ ടാഗോർ 
C നന്ദലാൽ ബോസ്   D രാജാരവിവർമ്മ 

Ans : നന്ദലാൽ ബോസ് 

* ഇന്ത്യൻ ചിത്രകലയുടെ പിതാവ്? 

നന്ദലാൽ ബോസ് 

* ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത്? 

നന്ദലാൽ ബോസ് 

* സതി എന്ന പ്രശസ്ത ചിത്രം വരച്ചത്? 

നന്ദലാൽ ബോസ് 

* രാജാക്കന്മാർക്കിടയിലെ ചിത്രകാരൻ,  ചിത്രജാരന്മാർക്കിടയിലെ രാജാവ് എന്നറിയപ്പെടുന്നത്? 

രാജാരവിവർമ്മ 

* ചിത്രമെഴുത്തു കോയി തമ്പുരാൻ എന്നറിയപ്പെടുന്നത്? 

രാജാരവിവർമ്മ 

* രാജ രവിവർമ്മയുടെ പ്രശസ്തമായ ചിത്രങ്ങളാണ്? 

ഹംസദമയന്തി,  നളദമയന്തി,  വിളക്കേന്തിയ വനിത,  മുല്ലപ്പൂ ചൂടിയ നായർ വനിത,  ശകുന്തള 

* ഭാരതമാതാ എന്ന ചിത്രം വരച്ചത്

അബനീന്ദ്രനാഥ ടാഗോർ 

* കൽക്കത്തയിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത്? 

അബനീന്ദ്രനാഥ ടാഗോർ 

* ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത്?

അമൃത ഷെർഗിൽ 

* അമൃത ഷെർഗിലിന്റെ പ്രധാന രചനകൾ? 

ത്രീ ഗേൾസ്,  റ്റു എലിഫന്റ്സ്,  റെഡ് ക്ലേ എലിഫന്റ്,  

* ഇന്ത്യയുടെ പിക്കാസോ എന്നറിയപ്പെടുന്നത്? 

എം എഫ് ഹുസൈൻ 

* നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്? 

എം എഫ് ഹുസ്സൈൻ 

* എം എഫ് ഹുസ്സൈന്റെ പ്രശസ്തമായ ചിത്രങ്ങൾ? 

മദർ തെരേസ,  ശിവനടരാജ്,  മദർ ഇന്ത്യ,  ഗജഗാമിനി 

* അഞ്ജലി ഇളമേനോന്റെ പ്രശസ്തമായ ചിത്രങ്ങൾ? 

റെഫ്യൂജി,  യാത്ര,  മാജിക്കൽട്വിസ്ററ്, ദി മജീഷ്യൻ സ്റ്റോറി

* ജെമിനി റോയ് യുടെ പ്രശസ്തമായ ചിത്രങ്ങൾ?

മദർ ആൻറ് ചൈൽഡ്,  സർപ്രൈസ്,  വാരിയർ കിംഗ്,  ക്യാറ്റ് ആൻഡ് ലോബ്സ്റ്റർ 

* ടി കെ പത്മിനിയുടെ ചിത്രമാണ്? 

ഗ്രോത്ത്,  ഡ്രീം ലാൻഡ്,  വിമൻ, 

* കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്? 

കെ സി എസ് പണിക്കർ 

* തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തു ചോളമണ്ഡലം എന്ന കലാഗ്രാമം സ്ഥാപിച്ച ചിത്രകാരൻ? 

കെ സി എസ് പണിക്കർ 

* കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആർട്സ് ഗാലറി ചിത്രകൂടം സ്ഥാപിച്ചത്?  

സി എൻ കരുണാകരൻ 

*  സി എൻ കരുണാകരന്റെ പ്രശസ്തമായ ചിത്രം? 

ട്രൈബൽ വിച്ചസ് 

******************

തയ്യാറാക്കിയത്  team ആചാര്യ, 9846119485

ആചാര്യ MISSION LDC 2020 - 5

MISSION LDC 2020 താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിനു ഉദാഹരണമായി വരുന്ന പദം ഏതു? (LDC  TVM,  MPM 2017) A എണ്ണം B കള്ളം C മണ്ടത...